രാജ്യത്ത് 6,000 കോടി രൂപ നിക്ഷേപിക്കാന്‍ ലക്ഷ്യമിട്ട് ഫോക്‌സ്‌കോണ്‍

മുംബൈ: മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളായ ഫോക്‌സ്‌കോണ്‍ രാജ്യത്ത് 6,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിപ്പോര്‍ട്ട്.

മുംബൈയ്ക്കടുത്തുള്ള ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് ട്രസ്റ്റിനോടനുബന്ധിച്ച് 200 ഏക്കര്‍ വിസ്തൃതിയുള്ള പ്ലാന്റ് സ്ഥാപിച്ചായിരിക്കും പ്രവര്‍ത്തനം.

പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി കേന്ദ്ര ഷിപ്പിങ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

പോര്‍ട്ട് ട്രസ്റ്റിന്റെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്ലാന്റ് നിര്‍മിക്കുന്നതിന് 30 ഓളം കമ്പനികളില്‍നിന്ന് അപേക്ഷ ലഭിച്ചതായും പദ്ധതിയുടെ ഭാഗമായി രണ്ട് ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാനാവുമെന്നും മന്ത്രി വ്യക്തമാക്കി.

ആപ്പിളിന്റെ ഐഫോണ്‍ ഉള്‍പ്പടെയുള്ള ഹാന്‍ഡ്‌സെറ്റുകള്‍ ഏറ്റവും കൂടുതല്‍ നിര്‍മ്മിക്കുന്ന തായ്‌വാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഫോക്‌സ്‌കോണ്‍.

Top