‘ഫോര്‍ത്ത് റിവര്‍’ എന്ന ചിത്രവും ഡിജിറ്റല്‍ റിലീസിനൊരുങ്ങുന്നു

വീണ്ടുമൊരു മലയാള ചിത്രം കൂടി ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ഡ്രീംവെസ്റ്റ് ഗ്ലോബലിന്റെ ബാനറില്‍ ജോണ്‍സണ്‍ തങ്കച്ചനും ഡോ. ജോര്‍ജ്ജ് വര്‍ക്കിയും നിര്‍മിച്ചു ആര്‍.കെ ഡ്രീംവെസറ്റ് സംവിധാനം ചെയ്ത ചിത്രമായ ഫോര്‍ത്ത് റിവറാണ് ആമസോണ്‍ പ്രൈമില്‍ ഡിജിറ്റല്‍ റിലീസിനൊരുങ്ങുന്നത്.

ചിത്രത്തിന്റെ തിരക്കഥയും ആര്‍.കെ ഡ്രീംവെസറ്റ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. അടിച്ചമര്‍ത്തലിന്റെയും അടിമത്വത്തിന്റെയും കഷ്ടപ്പാട് നിറഞ്ഞ തോട്ടം തൊഴിലാളികളുടെ ജീവിതത്തിലേക്ക് ആദ്യം കമ്മ്യൂണിസവും പിന്നീട് നക്‌സലിസവും കടന്നു വരുന്നതും അത് അവരുടെ ജീവിതത്തിലേല്‍പിക്കുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

അടുത്തിടെ ചിത്രത്തിന്റെ ചില പ്രധാന ഭാഗങ്ങള്‍ പൊന്മുടിയിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കി.

ദിപുല്‍, മാത്യു, നീതു ചന്ദ്രന്‍, ബൈജു ബാല, രാഹുല്‍ കൃഷ്ണ, മോഹന്‍ ഒല്ലൂര്‍, ശബരി വിശ്വം എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് നിതിന്‍ കെ രാജ് ആണ്. റീഥ്വിക് ചന്ദ് ആണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതസംവിധാനം
റീഥ്വിക് ചന്ദ് ആണ് . ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖറും വിനായക് ശശികുമാറും സന്ധൂപ് നാരായണനും രചിച്ച ഗാനങ്ങള്‍ സിതാര കൃഷ്ണകുമാര്‍, ആന്‍ ആമി, റീഥ്വിക് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്

Top