നാലാംഘട്ട ലോക്ക്ഡൗണ്‍; വിശദാംശങ്ങള്‍ മെയ് 18ന് പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ വ്യാപനം ഉടന്‍ മാറില്ലെന്നും അതിനാല്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ഡൗണ്‍ നാലാം ഘട്ടം പുതിയ നിയമങ്ങള്‍ അനുസരിച്ചായിരിക്കും തുടരുന്നത്. വിശദാംശങ്ങള്‍ ഈ മാസം 18ന് മുന്‍പ് പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മേയ് 17ന് രാജ്യത്ത് പ്രഖ്യാപിച്ച മൂന്നാം ഘട്ട ലോക്ഡൗണ്‍ അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി വീണ്ടും ലോക്ക്ഡൗണ്‍ നീട്ടുമെന്ന് വ്യക്തമാക്കിയത്. ഏറെക്കാലം കൊറോണ നമ്മുടെ ജീവിതത്തോടൊപ്പമുണ്ടാകുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞിട്ടുണ്ട്. കോവിഡിനൊപ്പം ജീവിച്ചു മുന്നേറുകയാണു വേണ്ടത്. നമ്മള്‍ മാസ്‌കുകള്‍ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.

നാലാംഘട്ട ലോക്ഡൗണ്‍ പുതിയ രൂപത്തിലും നിയമങ്ങള്‍ അനുസരിച്ചാകും പ്രഖ്യാപിക്കുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാകും നാലാംഘട്ട ലോക്ഡൗണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Top