നാലാം ഏകദിനം; രോഹിത്തിന് സെഞ്ചുറി, ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സെഞ്ച്വറിയാണ് (101) ഇന്ത്യയ്ക്കു തുണയായത്. ടോസിനു ശേഷം ബാറ്റ് ചെയ്യുന്ന ഇന്ത്യ 33 ഓവര്‍ കഴിഞ്ഞപ്പോള്‍ രണ്ടു വിക്കറ്റിന് 199 റണ്‍സെടുത്തിട്ടുണ്ട്. രോഹിത്തിനൊപ്പം അമ്പാട്ടി റായുഡുവാണ് (23) ക്രീസില്‍.

കരിയറിലെ 21ാം ഏകദിന സെഞ്ചുറിയാണ് രോഹിത് മത്സരത്തില്‍ നേടിയത്. 100 പന്തില്‍ 13 ബൗണ്ടറികളും ഒരു സിക്സറുമുള്‍പ്പെട്ടതാണ് രോഹിത്തിന്റെ ഇന്നിങ്സ്. ശിഖര്‍ ധവാന്റെയും (38) ക്യാപ്റ്റന്‍ വിരാട് കോലിയുടെയും (16) വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും സെഞ്ചുറിയുമായി റെക്കോര്‍ഡിട്ട കൊഹ് ലിക്കു പക്ഷെ ഈ കളിയില്‍ ഇതാവര്‍ത്തിക്കാനായില്ല.

നേരത്തെ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. യുവതാരം ഋഷഭ് പന്ത് നാലാം ഏകദിനത്തിനുള്ള അന്തിമ ഇലവനില്‍ ഇടം പിടിച്ചില്ല. പകരം കേദാര്‍ ജാദവ് ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

Top