മൂന്നു മാസത്തിനിടെ പോണ്‍ മേഖലയിലെ നാലാമത്തെ മരണം; സോഫിയ ലിയോണി അന്തരിച്ചു

മയാമി: പോണ്‍ താരം സോഫിയ ലിയോണി (26) അന്തരിച്ചു. യുഎസിലെ മയാമിയിലുള്ള അപ്പാര്‍ട്ട്മെന്റില്‍ ഈ മാസം ഒന്നിന് സോഫിയയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മരണവിവരം പുറത്തുവരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

”അവളുടെ അമ്മയ്ക്കും കുടുംബത്തിനും വേണ്ടി, ഞങ്ങളുടെ പ്രിയപ്പെട്ട സോഫിയയുടെ വിയോഗവാര്‍ത്ത വളരെ ദുഃഖത്തോടെയാണ് എനിക്ക് പങ്കുവയ്ക്കേണ്ടിവരുന്നത്. സോഫിയയുടെ പെട്ടെന്നുള്ള വേര്‍പാട് അവളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും തകര്‍ത്തു” – സോഫിയുടെ രണ്ടാനച്ഛന്‍ മൈക്ക് റൊമേറോ അറിയിച്ചു.

നടിയുടെ സംസ്‌കാരത്തിനുള്ള ഫണ്ട് ശേഖരത്തിനായി ‘ഗോഫണ്ട്മീ’ എന്ന വെബ്‌സൈറ്റ് വഴിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന സോഫിയ ലിയോണി, കഴിഞ്ഞയാഴ്ച പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. 1997 ജൂണ്‍ 10നു മയാമിയില്‍ ജനിച്ച സോഫിയ, പതിനെട്ടാം വയസ്സിലാണു പോണ്‍ മേഖലയിലേക്കു വരുന്നത്.

അതേസമയം, കഴിഞ്ഞ കുറച്ച മാസങ്ങളായി രതിച്ചിത്ര മേഖലയിലെ നടികള്‍ മരിക്കുന്നതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. മൂന്നു മാസത്തിനിടെ നാലാമത്തെ രതിച്ചിത്ര നടിയാണ് മരണത്തിനു കീഴടങ്ങുന്നത്. ഈ വര്‍ഷം ജനുവരിയില്‍ നടിയ ജെസ്സി ജെയ്‌നിനെ കാമുകന്‍ ബ്രെറ്റ് ഹസെന്‍മുള്ളറിനൊപ്പം ഒക്ലഹോമയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പെറുവിലെ നടിയായ തൈന ഫീല്‍ഡ്‌സും ജനുവരിയില്‍ മരണത്തിനു കീഴടങ്ങി. കഴിഞ്ഞ മാസം നടി കാഗ്‌നി ലിന്‍ കാര്‍ട്ടറും മരിച്ചിരുന്നു.

Top