വ്യാവസായിക മേഖലയിലെ നാലാമത്തെ അപകടം; വിശാഖപട്ടണത്ത് ക്രെയിന്‍ മറിഞ്ഞ് വീണ് 11 പേര്‍ മരിച്ചു

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ഹിന്ദുസ്ഥാന്‍ ഷിപ്യാര്‍ഡിലെ ക്രെയിന്‍ മറിഞ്ഞുവീണ് 11 പേര്‍ മരിച്ചു. പുതുതായെത്തിച്ച ക്രെയിന്‍ ഭാരപരിശോധന നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. വിശാഖപട്ടണത്ത് ലോക്ഡൗണിന് ശേഷം ഇത് നാലാം തവണയാണ് ചെറുതും വലുതുമായ അപകടങ്ങളുണ്ടാകുന്നത്.

രാത്രി 12 മണിയോടെയാണ് 70 ടണ്‍ ഭാരമുള്ള കൂറ്റന്‍ ക്രെയിന്‍ നിലം പൊത്തിയത്. 30 പേര്‍ സ്ഥലത്ത് ജോലിയെടുക്കുന്നുണ്ടായിരുന്നു. ക്യാബിനകത്തുണ്ടായിരുന്ന 20 പേരടക്കം ക്രെയിനിന് അടിയില്‍ പെട്ടുപോയി. രിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക്മാറ്റി. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

മെയ് ഏഴിന് എല്‍ജി പോളിമര്‍ പ്ലാന്റില്‍ സ്റ്റെറൈന്‍ വാതകം ചോര്‍ന്നുണ്ടായ ദുരന്തത്തില്‍ 14 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ജൂലൈ 13ന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലുണ്ടായ പൊട്ടിത്തെറയില്‍ ഒരു ജീവനക്കാരന്‍ പൊള്ളലേറ്റു മരിച്ചിരുന്നു. അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സ്ഥാപനങ്ങള്‍ സുരക്ഷാ മുന്‍കരുതല്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി നിര്‍ദേശം നല്‍കിയിരുന്നു.

Top