നാലു വയസുകാരനെ പീഡിപ്പിച്ച പാക്കിസ്ഥാനിയായ കാര്‍ ഡ്രൈവര്‍ക്ക് അഞ്ചുവര്‍ഷം തടവ്‌

ദുബായ്: നാലു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയനാക്കിയ പാക്കിസ്ഥാനിയായ കാര്‍ ഡ്രൈവറെ ദുബായ് കോടതി അഞ്ചുവര്‍ഷത്തേക്ക് തടവു ശിക്ഷയ്ക്കു വിധിച്ചു. സ്‌പോണ്‍സറുടെ നാലുവയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാധാരമായ സംഭവം നടന്നത്.

വീടിന് മുന്നിലെ പൂന്തോട്ടത്തില്‍ കളിച്ചു കൊണ്ടു നില്‍ക്കുകയായിരുന്ന അറബ് കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. കുട്ടിയെ നോക്കുന്ന ആയയോട് അന്വേഷിക്കാന്‍ മാതാവ് നിര്‍ദേശിച്ചെങ്കിലും കണ്ടില്ല. തുടര്‍ന്ന് വീട്ടിലെ 30കാരനായ ഡ്രൈവറോട് ചോദിച്ചപ്പോള്‍ തന്നോടൊപ്പം മുറിയില്‍ കളിക്കുകയായിരുന്നു എന്ന് പറഞ്ഞു.

മകന്റെ സ്വകാര്യഭാഗങ്ങളില്‍ മുറിവ് കണ്ടെത്തിയ അമ്മ കാര്യം തിരക്കിയപ്പോള്‍ കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ അമ്മ അറിയച്ചത് അനുസരിച്ച് വീട്ടിലെത്തിയ പൊലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിലെ വിചാരണക്കിടെ ആദ്യം പ്രതി കുറ്റം നിഷേധിച്ചു. എന്നാല്‍ പൊലീസ് തെളിവുകള്‍ നിരത്തിയതോടെ പ്രതി കുറ്റം സമ്മതിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

Top