കൊച്ചിയില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; 3 യുപി സ്വദേശികള്‍ അറസ്റ്റില്‍

എറണാകുളം: കൊച്ചിയില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് യുപി സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാഹിദ്, ഫര്‍ഹാദ് ഖാന്‍, ഹനീഫ എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി മഞ്ഞുമ്മലിലാണ് പെണ്‍ുട്ടി പീഡനത്തിനിരയായത്.

മറ്റ് മൂന്ന് പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

പെണ്‍കുട്ടിയുടെ വീടിനു സമീപമാണ് പ്രതികള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ കുറച്ചു ദിവസമായി അസ്വാഭാവികത തോന്നിയതിനാല്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയിരുന്നു. കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം പറയുന്നത്. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.

മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ പെണ്‍കുട്ടി നിരവധി തവണ പീഡനത്തിനിരയായെന്ന് പൊലീസ് പറഞ്ഞു. എറണാകുളം എ.സി.പി കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top