സ്കൂൾ ബസിൽ വച്ച് നാല് വയസുകാരിയെ പീഡിപ്പിച്ചു; കണ്ണൂരിൽ ഡ്രൈവർ അറസ്റ്റിൽ

കണ്ണൂർ : കണ്ണൂരിൽ നാല് വയസുകാരിയെ സ്കൂൾ ബസിൽ വച്ച് പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ. വളപട്ടണം സ്വദേശി കെ കെ അസീമാണ് പിടിയിലായത്. സ്കൂൾ ബസിൽ വച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. ശരീരത്തിൽ മുറിവുകൾ കണ്ട് സംശയം തോന്നിയ രക്ഷിതാക്കൾ ചോദിച്ചപ്പോൾ കുട്ടി പീഡന വിവരം പറയുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. അന്വേഷണം നടത്തിയ കണ്ണൂർ ടൗൺ പൊലീസ്, പ്രതി അസീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

Top