ഒഡീഷയില്‍ പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ നാല് വനിതാ മവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ചു

ഭുവനേശ്വര്‍: ഒഡീഷയിലെ നാരയണ്‍പറ്റ്‌നയില്‍ പൊലീസും മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടല്‍. ഞായറാഴ്ച രാത്രി നടത്തിയ ആക്രമണത്തില്‍ നാല് വനിതാ മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ചു.

ആന്ധ്ര ഒഡീഷാ ബോര്‍ഡറില്‍ മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട നാല് വനിതകളും മാവോയിസ്റ്റ് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് ഐ.ജി ആര്‍.പി. കൊക്കെ പറഞ്ഞു. ഏറ്റമുട്ടലിന് ശേഷം നടത്തിയ തിരച്ചിലില്‍ സ്‌ഫോടക വസ്തുക്കളും, തോക്കുകളും കണ്ടെടുത്തിട്ടുണ്ട്.

Top