four waste plant cleaning workers dead

സോനേപത്(ഹരിയാന): മാലിന്യ സംസ്‌കരണ പ്‌ളാന്റ് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാല് ശുചീകരണ തൊഴിലാളികള്‍ മരിച്ചു. ഗുരതാരാവസ്ഥയില്‍ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സോനേപത് ജില്ലയിലെ റായ് ടൗണിലാണ് അപകടം നടന്നത്. യു.പി സ്വദേശികളായ ശകുന്ത, ഷെയ്ഖ് സര്‍ഫറാസ്, ലാഖൂ, ധര്‍മ്മേന്ദര്‍ എന്നിവരാണ് മരിച്ചത്.

കരാര്‍ അടിസ്ഥാനത്തില്‍ ടൗണിലെ കടയിലെ മാലിന്യ സംസ്‌കരണ പ്‌ളാന്റില്‍ ജോലി ചെയ്യുകയായിരുന്ന ഇവര്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയതെന്നും അതിനാലാണ് അപകടമുണ്ടായതെന്നും പൊലീസ് പറഞ്ഞു. കരാറുകാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Top