അബുദാബിയില്‍ നിന്നെത്തിയ യാത്രക്കാരില്‍ നാല്‌പേര്‍ക്ക് കൊവിഡ് ലക്ഷണം

കോഴിക്കോട്: അബുദബിയില്‍ നിന്നെത്തിയ അബുദാബി-കരിപ്പൂര്‍ ഐ എക്സ് – 348 എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രത്യേക വിമാനത്തില്‍ ഇന്നെത്തിയ പ്രവാസികളില്‍ കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയ നാല് പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. മൂന്ന് മലപ്പുറം സ്വദേശികള്‍ക്കും ഒരു കോഴിക്കോട് സ്വദേശിക്കുമാണ് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രികളിലേക്ക് മാറ്റി.

പുലര്‍ച്ചെ 2.12 ന് ലാന്‍ഡ് ചെയ്ത വിമാനത്തില്‍ 187 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ കൊവിഡ് രോഗലക്ഷണം കണ്ടെത്തിയ മലപ്പുറം സ്വദേശികളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

Top