കോട്ടയത്ത് സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ പുകപ്പുരയ്ക്ക് തീപിടിച്ച് നാല് ടണ്‍ റബ്ബര്‍ നശിച്ചു

കോട്ടയം: കോട്ടയം കടപ്പൂരില്‍ സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ പുകപ്പുരയ്ക്ക് തീപിടിച്ചു. പാലയ്ക്കല്‍ ഷാന്റിസിന്റെ ഉടമസ്ഥതയിലുള്ള പാലയ്ക്കല്‍ ട്രേഡേഴ്‌സിലെ റബ്ബര്‍ ഷീറ്റ് പുകപ്പുരയ്ക്കാണ് തീ പിടിച്ചത്. തീപിടുത്തത്തില്‍ പുകപ്പുരയ്ക്ക് അകത്തും പുറത്തുമായി സൂക്ഷിച്ചിരുന്ന നാല് ടണ്ണോളം റബര്‍ ഷീറ്റ് കത്തി നശിച്ചതായാണ് കണക്കുകള്‍.

രണ്ട് ഭാഗങ്ങളായുള്ള പുകപ്പുരയുടെ ഒരു ഭാഗമാണ് കത്തി നശിച്ചത്. ഉടമയുടെയും, നാട്ടുകാരുടെയും ഫയര്‍ ഫോഴ്‌സിന്റെയും അവസരോചിതമായ ഇടപെടല്‍ മൂലമാണ് മറ്റ് ഭാഗത്തേയ്ക്ക് തീ പടരാതിരുന്നത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.

Top