നാല് തമിഴ് സൂപ്പര്‍ താരങ്ങള്‍ക്ക് തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ റെഡ് കാര്‍ഡ്

ചെന്നൈ: തമിഴ് സൂപ്പര്‍ താരങ്ങള്‍ക്ക് തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ റെഡ് കാര്‍ഡ്. ധനുഷ്, വിശാല്‍, ചിമ്പു എന്നിവര്‍ ഉള്‍പ്പെടെ 4 താരങ്ങള്‍ക്കാണ് തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വിലക്ക്. നിര്‍മാതാവ് മൈക്കിള്‍ രായപ്പനുമായുള്ള തര്‍ക്കം അനിശ്ചിതമായി തുടരുന്നതിനെത്തുടര്‍ന്നാണു ചിമ്പുവിനു വിലക്കേര്‍പ്പെടുത്തിയത്.

നിര്‍മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റായിരിക്കെ, യൂണിയന്റെ പണം കൈകാര്യം ചെയ്തതില്‍ വന്ന വീഴ്ചയുടെ പേരില്‍ വിശാലിനു വിനയായത്. 80 ശതമാനം ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ ഷൂട്ടിങ്ങിന് എത്താതിരുന്നതും നിര്‍മാതാവിന് നഷ്ടമുണ്ടാക്കിയെന്നാണു ധനുഷിനെതിരെയുള്ള പരാതി. നിര്‍മാതാവ് മതിയഴകന്‍ നല്‍കിയ പരാതിയില്‍ നടന്‍ അഥര്‍വയെയും വിലക്കി.

Top