ചിമ്മിനി ഡാമിന്റെ നാല് സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

CHIMMINI-DAM

തൃശൂര്‍: ചിമ്മിനി ഡാമിന്റെ നാല് സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. ജലവിതാനം അനുവദനീയമായ സംഭരണ ജലവിതാനത്തേക്കാള്‍ കൂടുതല്‍ ആയതിനാലും വൃഷ്ടിപ്രദേശത്തെ മഴ മൂലം ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനാലുമാണ് ഷട്ടറുകള്‍ തുറന്നത്. 10 മണിക്ക് ശേഷം 5 സെന്റീമീറ്റര്‍ വീതം തുറന്ന് കുറുമാലി പുഴയിലേക്ക് ജലം ഒഴുക്കി വിടുകയാണ്.

കുറുമാലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും കുട്ടികളും പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.

 

Top