യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ നാലു പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം

police

കൊച്ചി: പൊലീസ് വാഹനത്തില്‍ ബൈക്കിടിച്ചെന്നാരോപിച്ച് കുഞ്ചാട്ടുകര സ്വദേശി ഉസ്മാനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. സംഭവത്തില്‍ ഉള്‍പ്പെട്ട നാല് പൊലീസുകാര്‍ക്കെതിരെ കേസെടുക്കുകയും ഇവരെ സ്ഥലംമാറ്റുകയും ചെയ്തു. എ.എസ്.ഐ ഉള്‍പ്പടെ നാല് പൊലീസുകാരെയാണ് എ.ആര്‍ ക്യാമ്പിലേക്ക് സ്ഥലംമാറ്റിയത്. എ.എസ്.ഐ ഇന്ദുചൂഢന്‍, സി.പി.ഒമാരായ പുഷ്പരാജ്, അബ്ദുള്‍ ജലീല്‍, അപ്‌സല്‍ എന്നിവരെയാണ് സ്ഥലംമാറ്റിയത്.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ എടത്തല കുഞ്ചാട്ടുകരയില്‍ വച്ച് ഉസ്മാന്റെ ബൈക്ക് പൊലീസ് വാഹനത്തില്‍ തട്ടുകയും ഇതില്‍ പ്രകോപിതരായ പൊലീസുകാര്‍ ഉസ്മാനെ മര്‍ദിക്കുകയും ആയിരുന്നു. യുവാവിനെ കാറിലും സ്റ്റേഷനിലെത്തിച്ചും മര്‍ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. മഫ്തിയിലായിരുന്നു പൊലീസ് സംഘം. ഇതിനെപ്പറ്റി ചോദിച്ചപ്പോഴാണ് ഉസ്മാന് നേരെ മര്‍ദനം ഉണ്ടായത്. മര്‍ദനത്തില്‍ യുവാവിന് സാരമായി പരിക്കേറ്റിട്ടുണ്ട്.

Top