ആലുവയില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ നാല് പൊലീസുകാര്‍ക്കെതിരെ കേസ്

police

കൊച്ചി: ആലുവ എടത്തലയില്‍ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് പ്രവാസിയായ യുവാവിനെ മര്‍ദിച്ച നാല് പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡിവൈഎസ്പിയാണ് ശുപാര്‍ശ ചെയ്തത്. മര്‍ദനമേറ്റ യുവാവിന്റെ താടിയെല്ലിന് പൊട്ടലുണ്ട്. ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. യുവാവിനെ തീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

അതേസമയം, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Top