four police custody banglore rape incident

rape

ബെംഗളൂരു:പുതുവത്സര ദിനത്തില്‍ ബെംഗളുരുവില്‍ റോഡില്‍ വെച്ച് യുവതിയെ ബൈക്ക് യാത്രികര്‍ ആക്രമിച്ച സംഭവത്തില്‍ 4 പേര്‍ അറസ്റ്റിലായി. ഇതിന് പുറമെ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി.

പിടിയിലായവരുടെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതികള്‍ക്കെതിരെ ലൈംഗിക അതിക്രമത്തിനും മോഷണ ശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമീഷണര്‍ പ്രവീണ്‍ സൂദ് ട്വിറ്ററിലൂടെ അറിയിച്ചു.

ജനുവരി ഒന്നിനു വെളുപ്പിന് 2.30ന് യുവതിയുടെ വീടിനുസമീപമായിരുന്നു സംഭവം.സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ എതിരേ വന്ന യുവതിയെ കണ്ടു യുടേണ്‍ എടുത്തു തിരിച്ചെത്തി വാഹനം ഒതുക്കിയശേഷം കടന്നുപിടിക്കുകയായിരുന്നു.

റെസിഡന്‍ഷല്‍ കെട്ടിടത്തിനു സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണു പ്രതികളെക്കുറിച്ചു പൊലീസിനു സൂചന ലഭിച്ചത്. യുവതിയെ കടന്നുപിടിക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടിരുന്നു.

Top