കോവിഡിന്റെ മറവില്‍ സ്വര്‍ണ കടത്ത് ; കരിപ്പൂരില്‍ നാല് പേര്‍ പിടിയില്‍

കൊണ്ടോട്ടി:കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച നാല് പേര്‍ പിടിയില്‍. രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളിലായി എത്തിയ നാല് പേരെയാണ് കസ്റ്റംസ് ഇന്റലിജന്‍സ് പിടിയിലായത്.

ഇന്നു പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നും എത്തിയ എയര്‍ അറേബ്യയുടെ ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാരനേയും ദുബായില്‍ നിന്നും വന്ന ഫ്‌ലൈ ദുബായിയുടെ ചാര്‍ട്ടേഡ് വിമാനത്തിലെ മൂന്ന് യാത്രക്കാരെയുമാണ് പിടികൂടിയത്.

എയര്‍ അറേബ്യയുടെ ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്നും ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് കടത്തിയത്.

ദുബായില്‍ നിന്നും വന്ന ഫ്‌ലൈ ദുബായിയുടെ ചാര്‍ട്ടേഡ് വിമാനത്തില്‍ വന്ന മൂന്ന് പേരില്‍ നിന്നുമായി ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇവരും മിശ്രിത രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

Top