ഇടുക്കിയിൽ നാല് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

കട്ടപ്പന: ഇടുക്കിയിൽ തെരുവ് നായ ആക്രമണം. കട്ടപ്പന നിർമല സിറ്റിയിലാണ് തെരുവ നായയുടെ ആക്രമണമുണ്ടായത്. അക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. ചിന്നമ്മ കല്ലുമാലിൽ, ബാബു മുതുപ്ലാക്കൽ, മേരി കുന്നേൽ, സണ്ണി തഴക്കൽ എന്നിവർക്കാണ് പരിക്കേറ്റത്. നാലു പേരെയും ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Top