യുഎസില്‍ ജന്‍മദിനാഘോഷത്തിനിടെ വെടിവയ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു

Man shot

ടെക്‌സസ്: ജന്‍മദിനാഘോഷത്തിനിടെയുണ്ടായ വെടിവയ്പില്‍ യുഎസില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്കു പരിക്കേറ്റു. സൗത്ത് ടെക്‌സസിലെ ടാഫ്റ്റിലാണ് സംഭവം.

ഒരു കുട്ടിയുടെ ജന്‍മദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ രണ്ടു കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചതെന്ന് ടെക്‌സസ് പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. പരിക്കേറ്റയാളെ കോര്‍പസ് ക്രിസ്റ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇതേവരെ പുറത്തുവിട്ടില്ല. വെടിയുതിര്‍ത്തവര്‍ രക്ഷപ്പെട്ടതായാണു റിപ്പോര്‍ട്ട്.

Top