കോട്ടയം ചക്കാമ്പുഴയിലും പരിസ പ്രദേശങ്ങളിലുമായി കുറുക്കന്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്

കോട്ടയം: കോട്ടയം ചക്കാമ്പുഴയിലും പരിസ പ്രദേശങ്ങളിലുമായി കുറുക്കന്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. നടുവിലാ മാക്കൽ ബേബി, നെടുംമ്പള്ളിൽ ജോസ്, തെങ്ങുംപ്പള്ളിൽ മാത്തുക്കുട്ടി, തെങ്ങുംപ്പള്ളിൽ ജൂബി എന്നിവരെയാണ് കുറുക്കൻ ആക്രമിച്ചത്. ഇതിൽ നടുവിലാം മാക്കൽ ബേബി എന്നയാളുടെ മുഖത്ത് ഗുരുതരമായ പരിക്കുകളുണ്ട്. ഇദേഹത്തിന്റെ ഒരു വിരൽ ഭാഗികമായി കുറുക്കൻ കടിച്ചെടുത്തു. ഇന്ന് രാവിലെ 6 മണിയോടെയാണ് ആക്രമണം ഉണ്ടായത്.

കോട്ടയം രാമപുരം പഞ്ചായത്തിലാണ് സംഭവം. ​ഗുരുതരമായി പരിക്കേറ്റ ബേബിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അതേസമയം, പത്തനംതിട്ട വടശ്ശേരിക്കാവിൽ വീണ്ടും കടുവയിറങ്ങി. കടുവ ആടിനെ പിടിച്ചു. ഈ പ്രദേശത്തെ മറ്റൊരാടിനേയും കടുവ പിടിച്ചിരുന്നു. വനംവകുപ്പ് ഉദ്യോ​ഗസ്ഥർ കഴിഞ്ഞ മൂന്ന് ദിവസമായി കടുവയെ കണ്ട സ്ഥലങ്ങളിൽ പരിശോധന നടത്തുകയാണ്. കടുവയെ പിടികൂടാൻ കൂടും സ്ഥാപിച്ചിട്ടുണ്ട്.

Top