സിഗ്നല്‍ കാത്ത് നിന്ന ട്രെയിനില്‍ നിന്ന് നാല് പേര്‍ ഇറങ്ങിയോടി; സംഭവം കാസര്‍കോട്

കാസര്‍കോട്: കാസര്‍കോട് ഉപ്പളയില്‍ സിഗ്‌നല്‍ കാത്ത് ട്രാക്കില്‍ നിര്‍ത്തിയ ട്രെയിനില്‍ നിന്നും നാല്‌പേര്‍ ഇറങ്ങിയോടി. മഹാരാഷ്ട്രയില്‍ നിന്നും ഇന്ന് കേരളത്തിലേക്ക് വന്ന സ്‌പെഷ്യല്‍ ട്രെയിനിലുണ്ടായിരുന്ന നാല് പേരാണ് സിഗ്‌നല്‍ കിട്ടാത്തതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ഇറങ്ങിയോടിയത്. മംഗലാപുരത്ത് നിന്നും കാസര്‍കോടേക്ക് ദിശയിലേക്ക് വരികയായിരുന്ന ട്രെയിന്‍ ഉപ്പളയ്ക്ക് സമീപം മുന്നോട്ട് പോകാനുള്ള സിഗ്‌നല്‍ കാത്ത് ട്രാക്കില്‍ നിര്‍ത്തിയ സമയത്താണ് നാല് പേര്‍ ട്രെയിനില്‍ നിന്നും ഇറങ്ങി ഓടിയത്.

മഹാരാഷ്ട്രയില്‍ നിന്നും വന്ന സ്‌പെഷ്യല്‍ ട്രെയിനിലെ യാത്രക്കാര്‍ ഇറങ്ങിയോടിയെന്ന വിവരം ലഭിച്ചതോടെ പൊലീസ് ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. ട്രെയിനില്‍ നിന്നും ഇറങ്ങിയോടിയ നാല് പേരും ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടുകയും ചെയ്തു. തുടര്‍ന്ന് നാല് പേരെയും സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള നിരീക്ഷണകേന്ദ്രത്തിലാക്കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top