സൈബര്‍ കൊള്ള ; നാലംഗ നൈജീരിയന്‍ സംഘം ദുബായ് പൊലീസ് കസ്റ്റഡിയില്‍

ദുബായ്: ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ലെബനന്‍ സ്വദേശിയെ ഫ്‌ളാറ്റില്‍ വിളിച്ചു വരുത്തി 1 ലക്ഷം ദിര്‍ഹം കൊള്ളയടിച്ച നൈജീരിയന്‍ സംഘം അറസ്റ്റില്‍.

രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ 5 പേരാണ് സൈബര്‍ കൊള്ളയ്ക്ക് പിന്നിലുണ്ടായിരുന്നത്.

ഇതില്‍ നാല് പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

പരാതിക്കാരനായ 42 കാരനെ ഭീക്ഷണിപ്പെടുത്തി സംഘം ബാങ്ക് കാര്‍ഡുകളും പാസ്‌വേര്‍ഡും തട്ടിയെടുക്കുകയായിരുന്നു.

ഒരു യുവതിയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി 42കാരനുമായി പരിചയം ഉണ്ടാക്കി എടുക്കുകയും പിന്നീട് ഇയാളെ മസാജ് ചെയ്തുതരാമെന്ന പേരില്‍ ഫ്‌ളാറ്റിലേക്ക് ക്ഷണിക്കുകയുമായിരുന്നു സംഘം ചെയ്തതെന്ന് കേസിലെ പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.

ഫ്‌ളാറ്റിലെത്തിയ ഇയാളെ നൈജീരിയന്‍ സംഘം ആക്രമിക്കുകയും പിന്നീട് ഇയാളില്‍ നിന്ന് മൊബൈല്‍ ഫോണും പണവും പിടിച്ചെടുക്കുകയും ചെയ്തു.

പ്രതികളുടെ പക്കല്‍ നിന്ന് 800 ദിര്‍ഹം പൊലീസ് പിടിച്ചെടുത്തു. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

പിടിയിലായവര്‍ക്കെതിരെ പിടിച്ചുപറി, മോഷണം, ശാരീരിക ആക്രമണം, ക്രിമിനല്‍ ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തു.

പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കേസ് വീണ്ടും ഡിസംബര്‍ ആറിന് പരിഗണിക്കും.

Top