സുപ്രീം കോടതിയില്‍ നാല് പുതിയ ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

supreame court

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ പുതുതായി നിയമിക്കപ്പെട്ട നാല് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 28 ആയി. ഇവരെ കൂടാതെ ഇനിയും മൂന്നു ജഡ്ജിമാരുടെ ഒഴിവ് കൂടി സുപ്രീം കോടതിയിലുണ്ട്.

മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന ഹേമന്ത് ഗുപ്ത, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന ആര്‍. സുഭാഷ് റെഡ്ഡി, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന എം.ആര്‍. ഷാ, ത്രിപുര ഹൈക്കോതടി മുന്‍ ചീഫ് ജസ്റ്റീസ് അജയ് രസ്‌തോഗി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.

ഏതാനും മാസം കഴിയുമ്പോള്‍ വീണ്ടും ജഡ്ജിമാരുടെ ഒഴിവ് വര്‍ധിക്കും. നവംബറില്‍ മലയാളിയായ ജസ്റ്റീസ് കുര്യന്‍ ജോസഫ് വിരമിക്കും. ഡിസംബറില്‍ മദന്‍ ബി. ലോക്കൂറും അടുത്ത വര്‍ഷം മാര്‍ച്ചില്‍ എ.കെ സിക്രിയും വിരമിക്കും.

Top