സംസ്ഥാനത്ത് ഇന്ന് പുതിയ നാല് ഹോട്ട്സ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് നാല് പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടുകളായി. കണ്ണൂര്‍ ജില്ലയിലെ പിണറായി, പാലക്കാട് ജില്ലയിലെ പുതുശ്ശേരി, മലമ്പുഴ, ചാലിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 59 ആയി വര്‍ധിച്ചു. ഇന്ന് 49 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ വിദേശത്തുനിന്നും 25 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കണ്ണൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ റിമാന്‍ഡ് തടവുകാരാണ്. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം പിടിപെട്ടത്. ഇവരടക്കം ആറ് പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ ഒരു ആരോഗ്യ പ്രവര്‍ത്തകനും പുതുതായി രോഗം പിടിപെട്ടു.

വിദേശത്തുനിന്നും മറ്റുസംസ്ഥാനങ്ങളില്‍ നിന്നും 97,247 പേരാണ് ഇതുവരെ കേരളത്തില്‍ തിരിച്ചെത്തിയത്.

Top