Four naxels arrested in chatheesgut

റായ്പൂര്‍: ഛത്തീസ്ഗഢിലെ ദന്തേവാഡാ ജില്ലയില്‍ നിന്നും നാല് നക്‌സലുകളെ പൊലീസ് അറസ്റ്റ് ചെയ്തു.

ബന്‍സി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നക്‌സലുകളുടെ നീക്കം മനസ്സിലാക്കിയ പൊലീസ് ഇവരെ പിടികൂടുകയായിരുന്നുവെന്ന് ദന്തേവാഡാ എസ്പി കമല്‍ലോചന്‍ കശ്യപ് പറഞ്ഞു.

സായി ഏലിയാസ് സഹി(30), കാമാ തെലാമി(27), ലക്ഷമണ്‍(30), രാജേഷ്(30) എന്നിവരാണ് പിടിയിലായത്. പൊലീസ് നിരീക്ഷണത്തിലാണെന്ന് മനസ്സിലാക്കിയ ഇവര്‍ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിടിയിലാവുകയായിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ റെയില്‍വെയുടെ ഒഎച്ച്ഇ എന്‍ജിന്‍ തകര്‍ക്കുവാനും ആഗസ്റ്റില്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ തകര്‍ക്കുവാനും ശ്രമിച്ചതില്‍ ഇവര്‍ പങ്കാളികളാണെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ നക്‌സലുകള്‍ പ്രദേശത്ത് ഉണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.

Top