മുല്ലപ്പെരിയാറില്‍ വീണ്ടും അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തി; പെരിയാര്‍ തീരത്ത് ജാഗ്രത

കുമളി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അഞ്ച് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. വെള്ളിയാഴ്ച വൈകീട്ട് 3.30 മുതല്‍ നിലവില്‍ തുറന്നിരിക്കുന്ന ഒരു ഷട്ടര്‍ കൂടാതെ നാലെണ്ണം കൂടി 30 സെന്റി മീറ്റര്‍ അധികമായാണ് ഉയര്‍ത്തിയിരിക്കുന്നത്. 2099.95 ക്യുസെക്‌സ് ജലം പുറത്തുവിടുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.

ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.

Top