തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ നാല് പേര്‍ക്ക് കൂടി കൊവിഡ്

ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഓഫീസിലെ നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്‍പതായി. കഴിഞ്ഞ ദിവസം എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

മധുര സ്വദേശിയും 57 കാരനുമായ ദാമോദരനാണ് മരിച്ചത്. ഈ മാസം 12ആം തീയതി മുതല്‍ ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ദാമോദരന്‍. ഇദേഹത്തിന്റെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്.

അതേസമയം 24 മണിക്കൂറിനിടെ 49 പേര്‍ കൂടി മരിച്ചതോടെ തമിഴ്‌നാട്ടില്‍ മരണസംഖ്യ 600 കടന്നു. 625 പേരാണ് ഇതുവരെ കൊവിഡ് ബാധിതരായി മരിച്ചത്. പുതിയതായി 2141 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 52334 ആയി. ചെന്നൈയില്‍ മാത്രം കൊവിഡ് ബാധിതര്‍ 37000 കവിഞ്ഞു.

Top