പെട്ടിമുടിയില്‍ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണം 49

മൂന്നാര്‍: രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരണം 49 ആയി.
പുഴയില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഇനിയും 24 പേരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫയര്‍ ഫോഴ്സിന്റെ സ്‌കൂബ ടീം അംഗങ്ങള്‍ നടത്തിയ തിരച്ചിലില്‍, അരമണിക്കൂറിന്റെ ഇടവേളകളില്‍ രണ്ട് മൃതദേഹങ്ങള്‍ വീതമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പ്രദേശത്തേക്ക് കൊണ്ടുവന്നു കൊണ്ടിരിക്കുകയാണ്. ഉരുള്‍പൊട്ടി വന്നപ്പോള്‍ വന്നപ്പോള്‍ ഇവര്‍ സമീപത്തെ പുഴയിലേക്ക് ഒലിച്ചുപോയതായിരിക്കാം എന്നാണ് കരുതുന്നത്.

Top