ഒമാനില്‍ നാല് കോവിഡ് മരണം കൂടി

മസ്‌കറ്റ്: ഒമാനില്‍ 206 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 85,928 ആയി. 214 പേര്‍ക്ക് കൂടി രോഗം ഭേദമായി. ആകെ രോഗമുക്തരായവരുടെ എണ്ണം 81,024 ആയി. 94.2 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

കോവിഡ് ബാധിച്ച് നാല് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 689 ആയി. 416 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 154 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Top