ആദായ നികുതി രേഖകള്‍ പരിശോധിക്കാന്‍ ഇനി ഇനി നാല് ഏജന്‍സികള്‍ കൂടി

income tax

ന്യൂഡല്‍ഹി: ഐ.ബി, നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോ, എന്‍ഐഎയ്ക്ക് ഒപ്പം ക്യാബിനെറ്റ് സെക്രട്ടേറിയറ്റിനും ഇനി ആദായ നികുതി രേഖകള്‍ പരിശോധിക്കാം. രേഖകള്‍ പരിശോധിക്കുന്നതിന് അനുവാദം നല്‍കികൊണ്ടുള്ള നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചു. 1961 ലെ ആദായനികുതി സെക്ഷന്‍ 138 പ്രകാരമുള്ള നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചത് പ്രത്യക്ഷ നികുതി വകുപ്പാണ്.

ഭീകരവാദം മയക്കുമരുന്ന് വിപണനം ഇവ സംമ്പന്ധിച്ച വിവര സമാഹരണത്തിന് സഹായിക്കാനാണ് പുതിയ തീരുമാനമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. അതേസമയം, 2018-19, 2019-20 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തിയതി സര്‍ക്കാര്‍ നീട്ടി. 2019-20 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി നവംബര്‍ 30 ആണ്.

2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി ജൂലൈ 31 ആണ്. മുമ്പ് 30 ജൂണ്‍, 31 ഓക്ടോബര്‍ എന്നിങ്ങനെയായിരുന്നു ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തിയതി.

Top