സി.പി.ഐക്ക് ചീഫ് വിപ്പ് പദവി ഇല്ല; നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും നല്‍കും

തിരുവനന്തപുരം: കേരള നിയമസഭയില്‍ സി.പി.ഐക്ക് നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും നല്‍കും, ചീഫ് വിപ്പ് പദവി നല്‍കില്ല. സിപിഎമ്മുമായി ഇന്ന് നടത്തിയ രണ്ടാം ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം. തിങ്കളാഴ്ചത്തെ ഇടതുമുന്നണി യോഗത്തിനു മുന്‍പ് മന്ത്രി സ്ഥാനവും വകുപ്പുകളും സംബന്ധിച്ച് സി.പി.എം സി.പി.ഐ ധാരണക്ക് വേണ്ടിയാണ് രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ച നടന്നത്.

ഐഎന്‍എല്ലിനും ജനാധിപത്യ കേരള കോണ്‍ഗ്രസിനും മന്ത്രിസ്ഥാനം പങ്കുവെച്ച് നല്‍കാനും ആലോചനകളുണ്ട്. 21 അംഗ മന്ത്രിസഭയില്‍ സി പി എമ്മിന് മുഖ്യമന്ത്രി ഉള്‍പ്പെടെ 12 മന്ത്രിമാരും സി.പി.ഐ യില്‍ നിന്ന്‌നാലു മന്ത്രിമാരും ഉണ്ടാകും. സ്ഥിരം വകുപ്പുകളില്‍ നിന്ന് മാറ്റം വേണമെന്ന നിര്‍ദ്ദേശം സി പി എം മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കില്‍ സി പി ഐ അനുകൂലമായി പ്രതികരിച്ചിട്ടില്ല . 17ന് നടക്കുന്ന എല്‍.ഡി.എഫ് യോഗത്തിന് മുന്നോടിയായി നടക്കുന്ന സി.പി.എം, സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയില്‍ വകുപ്പുകള്‍ സംബന്ധിച്ച തീരുമാനമാകും.

Top