ജമ്മു കശ്മീരിലെ കുപ് വാരയില്‍ ഏറ്റുമുട്ടല്‍; നാലു ഭീകരരെ സൈന്യം വധിച്ചു

terrarist-attack

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുപ് വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു ഭീകരരെ സൈന്യം വധിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 3.30 ന് കുപ് വാരയിലെ അരംപോരയിലാണ് ഏറ്റുമുട്ടലുണ്ടായത്.

അരംപോര വനത്തില്‍ ഒളിച്ച ഭീകരര്‍ സൈന്യത്തിന്റെ പട്രോള്‍ സംഘത്തിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തൊട്ടു പിന്നാലെ സൈന്യം ശക്തമായി തിരിച്ചടിച്ചു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.

Top