കൊച്ചിയില്‍ നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമം; നാലംഗ സംഘസംഘത്തെ പിടികൂടി

കൊച്ചി: നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമിച്ച നാലംഗ സംഘത്തെ പിടികൂടി. കൊച്ചിയില്‍ വൈറ്റിലയിലെ ഒരു ലോഡ്ജില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്.

തമിഴ്‌നാട് ചെന്നൈ സ്വദേശികളായ മധു, ഭാസ്‌ക്കര്‍, ഇളങ്കോവന്‍, ആന്‍ഡ്രൂസ്, തൃശ്ശൂര്‍ സ്വദേശി ജിജി എന്നിവരാണ് പിടിയിലായത്. വനംവകുപ്പ് ഫ്‌ലൈയിംഗ് സ്‌ക്വാഡിന്റെ പെരുമ്പാവൂര്‍ റേഞ്ചില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും അഞ്ച് നക്ഷത്ര ആമകളെയാണ് കണ്ടെടുത്തത്.

Top