മാന്‍വേട്ട നടത്തിയ നാലുപേരെ തമിഴ്നാട് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു

DEER

ഇടുക്കി ; മാന്‍വേട്ട നടത്തിയ സംഘം വനം വകുപ്പിന്റെ പിടിയില്‍. തമിഴ്‌നാട്ടിലെ ആനമല ചെമ്മേടില്‍ മാന്‍വേട്ട നടത്തിയ നാലുപേരെ തമിഴ്‌നാട് വനംവകുപ്പാണ് കസ്റ്റഡിയിലെടുത്തത്. ചെമ്മേട് സ്വദേശി ബാലകൃഷ്ണന്‍ (48), മാരപ്പകൗണ്ടര്‍ പുത്തൂര്‍ സ്വദേശി ദുരസാമി (62), പെരിയപോതു ഗ്രാമം സ്വദേശി സുന്ദര്‍ രാജ് (51), പാലക്കാട് വണ്ണമട നെടുമ്പാറ സ്വദേശി പ്രകാശ് (29) എന്നിവരാണ് അറസ്റ്റിലായത്.

മറ്റൊരു പ്രതി മുമ്പ് വേട്ട നടത്തിയ കേസിന് ശിക്ഷിച്ചയമുഭവിച്ച മാരപ്പകൗണ്ടര്‍, പുത്തൂര്‍ സ്വദേശി തമിഴരശന്‍ (48) ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി. അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മാരിമുത്തുവിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കാശിലിംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ രാത്രികാല പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

പ്രതികളില്‍ നിന്ന് മാനിന്റെ തല, കൊമ്പ്, ഇറച്ചി, നാടന്‍ തോക്ക്, തോക്കില്‍ നിറയ്ക്കാനുള്ള തോട്ടകള്‍, കത്തി, തോക്ക് നിര്‍മിക്കാനുള്ള ഉപകരണങ്ങള്‍, ടോര്‍ച്ച്, ഹെഡ്ലൈറ്റ് എന്നിവയും കസ്റ്റഡിയിലെടുത്തു.

Top