ഡല്‍ഹിയില്‍ കൂട്ടക്കൊല; ലഹരിക്കടിമയായ വ്യക്തി നാല് കുടുംബാംഗങ്ങളെ കുത്തിക്കൊന്നു 

ഡൽഹി: ഡൽഹിയിൽ സ്വന്തം വീട്ടിലെ നാല് പേരെ ലഹരിക്കടിമയായ വ്യക്തി കുത്തിക്കൊന്നു. രണ്ട് സഹോദരിമാരും പിതാവും അവരുടെ മുത്തശ്ശിയുമാണ് മരിച്ചത്. പ്രതിയെ പൊലീസ് പിടികൂടി.

ഡൽഹിയിലെ പാലം മേഖലയിലാണ് സംഭവം. രാത്രി ഇവർ ഉറങ്ങിക്കിടക്കുമ്പോഴാണ് പ്രതി ആക്രമിച്ചത്. കൊലപാതകങ്ങൾക്ക് പിന്നിലെ കാരണം വ്യക്തമല്ല. ലഹരിക്കടിമയാണ് ആക്രമണം നടത്തിയ ആൾ എന്ന് പൊലീസ് പറയുന്നു. രണ്ട് പേരുടെ മൃതദേഹം ബാത്ത്‌റൂമിനുള്ളിലാണ് കണ്ടെത്തിയത്.

Top