തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ ആത്മഹത്യക്ക് ശ്രമിച്ചു; രണ്ടു പേര്‍ മരിച്ചു

തിരുവനന്തപുരം: പെരിങ്ങമല പുല്ലാമുക്കില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. രണ്ടു പേര്‍ മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കടബാധ്യത മൂലമാണ് ആത്മഹത്യാശ്രമമെന്നാണ് സൂചന.

പുല്ലാമുക്ക് സ്വദേശി ശിവരാജന്‍, മകള്‍ അഭിരാമി എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യ ശാന്തിയും മകന്‍ അര്‍ജുനും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിഴിഞ്ഞം പുളിങ്കുടി ജംഗ്ഷനില്‍ ജ്വല്ലറി നടത്തിവരികയായിരുന്നു ശിവരാജന്‍.

 

Top