തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാല് പേരെ കാണാനില്ല

missing

തൊടുപുഴ: തൊടുപുഴ വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാല് പേരെ കാണാതായി. മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍, ഭാര്യ, രണ്ട് മക്കള്‍ എന്നിവരെയാണ് കാണാതായത്. വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തി. കുടുംബത്തെ കാണാതായിട്ട് മൂന്ന് ദിവസമായെന്ന് അയല്‍വാസികള്‍ പറഞ്ഞു.

അയല്‍വാസികളുടെ പരാതിയെ തുടര്‍ന്നു കാളിയാര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിന് സമീപം കുഴിമൂടിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

Top