ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടു

റായ്പുര്‍: ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ മാവോവാദി മേഖലയായ സുഖ്മ ജില്ലയിലെ ബസ്തറിലായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. ബുധനാഴ്ച രാവിലെയാണ് സംഭവം. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡും (ഡിആര്‍ജി), സിആര്‍പിഎഫിന്റെ കോബ്ര ഫോഴ്സും ചേര്‍ന്നുള്ള സംയുക്ത നീക്കമാണ് നടത്തിയതെന്ന് ബസ്തര്‍ റേഞ്ച് ഐജി പി. സുന്ദരരാജ് പറഞ്ഞു. പ്രദേശത്തെ മാവോവാദി സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

Top