സംസ്ഥാനത്ത് ഇന്ന് നാല് ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിനുകൾ എത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ലക്ഷം ഡോസ് കൊവിഡ് വാക്‌സിനുകള്‍ കൂടിയെത്തും. സംസ്ഥാനത്തിന് ആശ്വാസമായി 4,06,500 ഡോസ് വാക്‌സിനുകള്‍ ആണ് ഇന്നെത്തുക. കൊവിഷീല്‍ഡ് വാക്‌സിനുകളാണ് കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിലും വാക്‌സിന്‍ വിതരണത്തിനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

ഇന്ന് 611 കേന്ദ്രങ്ങളിലാണ് മരുന്ന് വിതരണം നടക്കുക. തിരുവനന്തപുരത്ത് 1,38,000, എറണാകുളത്ത് 1,59,500, കോഴിക്കോട് 1,09,000 ഡോസ് വാക്‌സിനുകളുമാണ് എത്തുക. ഇന്ന് മുതല്‍ വിവിധ ജില്ലകളില്‍ സ്‌പെഷ്യല്‍ ഡ്രൈവുകള്‍ ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

 

Top