Four Killed, Six Wounded in Shooting Attack at Tel Aviv

ജറുസലേം: ഇസ്രയേലിലെ ടെല്‍ അവീവില്‍ പലസ്തീന്‍ നടത്തിയ വെടിവയ്പ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി ടെല്‍ അവീവിലെ പ്രതിരോധ മന്ത്രാലയം ആസ്ഥാനത്തിന് സമീപമുള്ള ഓപ്പണ്‍ എയര്‍ ഷോപ്പിംഗ് കോംപ്ലക്‌സിലായിരുന്നു ആക്രമണം.

അക്രമികളെ പിടികൂടിയതായി ഇസ്രേലി പോലീസ് വക്താവ് മിക്കി റോസെന്‍ഫീല്‍ഡ് അറിയിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ടെല്‍ അവീവിന്റെ ഹൃദയഭാഗത്തുണ്ടായ ആക്രമണത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അപലപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Top