ഈജിപ്തില്‍ ബോംബാക്രമണം ; മൂന്ന് വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു

കെയ്‌റോ : ഈജിപ്തില്‍ ബോംബാക്രമണം. സംഭവത്തില്‍ മൂന്ന് വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. 12പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഗീസാ പിരമിഡിന് സമീപത്താണ് സ്‌ഫോടനം ഉണ്ടായത്. വിയറ്റ്‌നാമില്‍ നിന്നുള്ള മൂന്ന് വിനോദസഞ്ചാരികളും ഒരു ടൂറിസ്റ്റ് ഗൈഡുമാണ് മരിച്ചത്.

ടൂറിസ്റ്റ് ബസ് ഇതുവഴി കടന്നുപോകുമ്പോഴായിരുന്നു പൊട്ടിത്തെറി. പരിക്കേറ്റവരില്‍ ഡ്രൈവര്‍ ഒഴികെ എല്ലാവരും വിയറ്റ്‌നാമില്‍ നിന്നുള്ളവരാണ്.

Top