പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ബംഗാളില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ബംഗാളില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് ബിജെപി പ്രവര്‍ത്തകരും ഒരു തൃണമൂല്‍ പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്.

ബംഗാളിലെ നോര്‍ത്ത് 24 പരാഗാന ജില്ലയിലാണ് സംഭവം. പാര്‍ട്ടി പതാകകള്‍ ഊരി മാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

Top