പാലം തകര്‍ന്നു; ബംഗ്ലാദേശില്‍ ട്രെയിന്‍ കനാലിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു

train

ധാക്ക: ബംഗ്ലാദേശില്‍ ട്രെയിന്‍ കനാലിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു.പാലം തകര്‍ന്നതിനെ തുടര്‍ന്നാണ് ട്രെയിന്‍ കനാലിലേയ്ക്ക് മറിഞ്ഞത്. തിങ്കളാഴ്ച രാവിലെ എക്സ്പ്രസ് ട്രെയിന്‍ കടന്നു പോകുന്നതിനിടെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ധാക്കയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ കലോറയിലാണ് അപകടം നടന്നത്. നൂറുകണക്കിന് പേര്‍ സംഭവ സ്ഥലത്ത് കുടുങ്ങി കിടക്കുകയാണ്. പൊലീസും അഗ്‌നിരക്ഷാസേനയും പ്രദേശവാസികളും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇരുപതിലധികം പേരെ ഗുരുതര പരിക്കുകളോടെ സില്‍ഹെത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തെ തുടര്‍ന്ന് ധാക്കയില്‍ നിന്ന് വടക്കുകിഴക്ക് മേഖലയിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

Top