ബംഗാൾ ഉൾക്കടലിൽ റോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി ; നാല് മരണം

ധാക്ക: മ്യാന്മറിൽ നിന്ന് റോഹിങ്ക്യൻ അഭയാർത്ഥികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി നാല് പേർ മരിച്ചു.

ചൊവ്വാഴ്ച രാവിലെ കോക്സ് ബാസാർ ജില്ലയിലെ ഇനാണി ബീച്ചിന് സമീപമാണ് അപകടം നടന്നത്.

ബംഗാൾ ഉൾക്കടലിൽ മുങ്ങിയ ബോട്ടിൽ 45 റോഹിങ്ക്യൻ അഭയാർത്ഥികളാണ് ഉണ്ടായിരുന്നത്‌.

നിലവിൽ നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്നും, എന്നാൽ കൂടുതൽ ആളുകൾ കാണാതെയായിട്ടുണ്ടോയെന്ന് വ്യക്തമല്ലായെന്നും ബംഗ്ലാദേശ് അധികൃതർ അറിയിച്ചു.

അതേസമയം, ഇരുപത്തിമൂന്നോളം അഭയാർത്ഥികളെ രക്ഷപ്പെടുത്തിയെന്നും, ഇവർക്കെല്ലാം വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തതായി പ്രാദേശിക സർക്കാർ അഡ്മിനിസ്ട്രേറ്റായ മുഹമ്മദ് മിക്കാറസമാൻ പറഞ്ഞു.

മ്യാൻമറിലെ വംശീയഹത്യ ഭയന്ന് ഏകദേശം 600,000 റോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിൽ എത്തിച്ചേർന്നിട്ടുണ്ട്.

ഇത്തരത്തിൽ മ്യാന്മറിൽ നിന്ന് ബോട്ട് മാർഗം രക്ഷപെടാൻ ശ്രമിച്ചവരിൽ, പല അപകടങ്ങളിലായി 190 അഭയാർത്ഥികൾ മരണപ്പെട്ടിട്ടുണ്ട്.

റിപ്പോർട്ട് : രേഷ്മ പി .എം

Top