വര്‍ക്കലയില്‍ നാല് കിലോ കഞ്ചാവ് പിടിച്ചു; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: വര്‍ക്കലയില്‍ നാല് കിലോ കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. കഴക്കൂട്ടം നേട്ടായിക്കോണം സ്വദേശി സുരേഷ് കുമാര്‍ (28), വലിയതുറ സ്വദേശി അഖില്‍ (28) എന്നിവരാണ് അറസ്റ്റിലായത്.

എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

ഓട്ടോറിക്ഷയില്‍ കഞ്ചാവ് വാങ്ങാന്‍ എത്തുന്നവരെ കാത്തിരിക്കുകയായിരുന്നു പ്രതികള്‍. ഭീമാപള്ളി സ്വദേശിയായ കണ്ടാലറിയാവുന്ന ഒരാളാണ് കഞ്ചാവ് കൈമാറാന്‍ തങ്ങളെ ഏല്‍പ്പിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി.

 

 

Top