മധുരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലു മലയാളികള്‍ മരിച്ചു

road accident

മധുര : തമിഴ്‌നാട്ടില്‍ മധുര രാജപാളയത്തിനു സമീപം കല്ലുപ്പെട്ടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു.

കൊല്ലം കൊല്ലുര്‍വിള പള്ളിമുക്ക് സ്വദേശികളാണ് മരിച്ചത്. ഒരു കുടുംബത്തിലെ അംഗങ്ങളായ സജീദ് സലിം, നൂര്‍ജഹാന്‍, ഖദീജ, സലീന എന്നിവരാണ് മരിച്ചവര്‍. നാലു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

രാവിലെ 6.30നു കാര്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങള്‍ തിരുമംഗംലം സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Top