Four Islamic State terrorists killed in Mecca,Saudi

മക്ക: സൗദി സുരക്ഷാ സേനകള്‍ നടത്തിയ ആക്രമണത്തില്‍ നാല് ഐസിസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. മക്കയില്‍ തീവ്രവാദികളുടെ ഒളിത്താവളത്തില്‍ നടത്തിയ തിരച്ചിലില്‍ രണ്ട് തീവ്രവാദികളെ പിടികൂടിയതായും സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സുരക്ഷാ സേനയുടെ വെടിവെയ്പ്പിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. സുരക്ഷാ സേന വളഞ്ഞതോടെ രണ്ട് ഭീകരര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

രാജ്യത്ത് വ്യാപകമായി കൊണ്ടിരിക്കുന്ന തീവ്രവാദി ഭീഷണി മറികടക്കാന്‍ ഭരണകൂടം രൂപവത്ക്കരിച്ച പദ്ധതിയുടെ ഭാഗമായാണ് തിരച്ചില്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ ആഴ്ച്ചത്തെ തിരച്ചിലില്‍ സൗദിയിലെ അബഹയില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.

Top