സ്‌ഫോടനം നടത്താന്‍ ശ്രമിച്ച നാല് ഐ.എസ് ഭീകരർ പിടിയില്‍

റിയാദ്: സൗദിയുടെ തലസ്ഥാന നഗരിയായ റിയാദിലെ പ്രതിരോധമന്ത്രാലയ ആസ്ഥാനത്ത് സ്‌ഫോടനം നടത്താനുള്ള ഐ.എസ് ഭീകരരുടെ ശ്രമത്തെ സൗദി സുരക്ഷാസേന പരാജയപ്പെടുത്തി.

നാല് സുരക്ഷാസേന ഭീകരരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത നാല് പേരും ഐ.എസ് ബന്ധമുള്ളവരാണ്.

രണ്ട് പേര്‍ സ്വദേശികളും മറ്റ് രണ്ട് പേര്‍ യമനികളുമാണെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി അറിയിച്ചു.

അഹമദ് യാസിര്‍ അല്‍ കാല്‍ദി, അമ്മാര്‍ അലി മുഹമ്മദ് എന്നിവരാണ് യമന്‍ പൗരന്‍മാര്‍. റിയാദിലെ അല്‍ റിമല്‍ ജില്ലയില്‍ വെച്ചാണ് ഇവരെ പിടികൂടിയത്.

നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഇവരുടെ കേന്ദ്രത്തില്‍നിന്നും പിടികൂടുകയും ചെയ്തു. സുരക്ഷാ കാരണത്താല്‍ മറ്റ് രണ്ട് സ്വദേശി പൗരന്‍മാരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിലാണെന്ന് സുരക്ഷ സേന അധികൃതർ വ്യക്തമാക്കി.

Top